ബിജെപി സഖ്യത്തെക്കുറിച്ച് അറിഞ്ഞില്ല: ജെഡി-എസ് അധ്യക്ഷൻ
Sunday, October 1, 2023 1:33 AM IST
ബംഗളൂരു: ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് നേതൃതലത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നു കർണാടകയിലെ ജനതാദൾ-എസ്- അധ്യക്ഷൻ സി.എം. ഇബ്രാഹിം.
മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കിയ സി.എം. ഇബ്രാഹിം, ഭാവി പരിപാടികളെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും പ്രഖ്യാപിച്ചു. എൻസിപി അധ്യക്ഷൻ ശരത് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർക്കുപുറമേ കോൺഗ്രസ് നേതാക്കളും ബന്ധപ്പെട്ടു.
പ്രവർത്തകരുമായി ആലോചിച്ചശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമതീരുമാനം പ്രഖ്യാപിക്കും. എച്ച്.ഡി.ദേവഗൗഡയെ അച്ഛനെപ്പോലെയും എച്ച്.ഡി. കുമാരസ്വാമിയെ സഹോദരനെപ്പോലെയുമാണ് കാണുന്നത്. തന്നോട് ആലോചിക്കാതെയാണ് കുമരസ്വാമി ഡൽഹിയിലേക്കു പോയത്. ഏതു തീരുമാനമെടുത്താലും ഇരുനേതാക്കളെയും അറിയിക്കുമെന്നും സി.എം. ഇബ്രാഹിം വ്യക്തമാക്കി.