ബിഹാറിൽ കൂറുമാറിയവരെ അയോഗ്യരാക്കണമെന്നു കോൺഗ്രസ്
Thursday, February 29, 2024 1:47 AM IST
പാറ്റ്ന: ബിഹാറിൽ കൂറുമാറിയ രണ്ട് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് നിയമസഭാ സ്പീക്കറെ സമീപിച്ചു.
സിദ്ധാർഥ് സൗരവ്, മുരാരി ഗൗതം എന്നീ കോൺഗ്രസ് എംഎൽഎരും ആർജെഡിയിലെ സംഗീതകുമാരിയും കൂറുമാറിയിരുന്നു. ഇവർ ചൊവ്വാഴ്ച നിയസഭയിൽ ഭരണപക്ഷത്തിനൊപ്പമാണ് ഇരുന്നത്. മുരാരി ഗൗതം മുൻ മന്ത്രിയാണ്. ഇതുവരെ നാല് ആർജെഡി എംഎൽഎമാർ കൂറുമാറി.