ഹാർദിക്, ക്രുനാൽ സഹോദരന്മാരെ പറ്റിച്ച് 4.3 കോടി തട്ടി; അർധസഹോദരൻ അറസ്റ്റിൽ
Friday, April 12, 2024 2:08 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ ഇവരുടെ അർധസഹോദരൻ അറസ്റ്റിൽ. 37കാരനായ വൈഭവ് പാണ്ഡ്യയാണ് അറസ്റ്റിലായത്.
വിശ്വാസവഞ്ചന, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്.
2021ൽ മുബൈയിൽ മൂവരും ചേർന്ന് പോളിമർ ബിസിനസ് ആരംഭിച്ചിരുന്നു. പങ്കാളിത്ത വ്യവസ്ഥയിൽ ആരംഭിച്ച സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് ഒരു കോടിയോളം രൂപ വൈഭവ് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നും സഹോദരങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. വൈഭവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.