തൊഴിലില്ലായ്മ നിരക്ക് കൂടുതൽ കേരളത്തിൽ
Saturday, May 25, 2024 2:15 AM IST
ന്യൂഡൽഹി: തൊഴിലില്ലായ്മ നിരക്ക് കൂടുതൽ കേരളത്തിലാണെന്നു റിപ്പോർട്ട്. 31.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്.
ഡൽഹിയിലാണ് തൊഴില്ലായ്മ നിരക്ക് കുറവ്, 3.8%. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കും കേരളത്തിൽ കൂടുതലാണ്. ബിഹാറും ഒഡീഷയുമാണ് കേരളത്തിനു പിന്നിൽ.
ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകളാണ് പരിഗണിച്ചത്. രാജ്യത്ത് ആകെയുള്ള തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമാണ്. കഴിഞ്ഞവർഷം ഇത് 18 ശതമാനമായിരുന്നു.