ജർമനിയിൽ വിമാനം ഇടിച്ചു മൂന്നുപേർ മരിച്ചു
Monday, October 15, 2018 12:24 AM IST
ബെർലിൻ: മധ്യ ജർമനിയിൽ വിമാനമിടിച്ചു മൂന്നു പേർ മരിച്ചു. ഫുൾഡയിലെ വസർകുപ്പെ മലന്പ്രദേശത്തു ചെറുവിമാനം ഇറക്കാൻ ശ്രമിക്കവെയായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നതായി ഹെസെ പോലീസ് അറിയിച്ചു.