രാജപക്സെയുടെ അപ്പീൽനാളെ പരിഗണിക്കും
Thursday, December 13, 2018 1:48 AM IST
കൊളംബോ: രാജപക്സെയെയും കാബിറ്റ് അംഗങ്ങളെയും ഔദ്യോഗിക ജോലികൾ നിർവഹിക്കുന്നതിൽ നിന്നു വിലക്കിക്കൊണ്ട് കോർട്ട് ഓഫ് അപ്പീൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരേയുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്നു സുപ്രീംകോടതി അറിയിച്ചു. 122 എംപിമാരാണ് രാജപക്സെയ്ക്ക് എതിരേ അപ്പീൽ കോടതിയെ സമീപിച്ചത്. തങ്ങളുടെ പ്രശ്നത്തിൽ അവസാന വാക്ക് സുപ്രീംകോടതിയുടേതാണെന്നു രാജപക്സെ പറഞ്ഞു.