പെൺകുട്ടികളെ പാർട്ടിക്കു ക്ഷണിച്ച പാക് പ്രഫസറെ കുത്തിക്കൊന്നു
Friday, March 22, 2019 12:40 AM IST
ഇസ്ലാമാബാദ്: ആഘോഷ പാർട്ടിക്ക് പെൺകുട്ടികളെ ക്ഷണിച്ച പാക് പ്രഫസറെ വിദ്യാർഥി കുത്തിക്കൊന്നു. ബഹാവൽപുരിലെ സാദിക് ഈഗർട്ടൺ ഗവൺമെന്റ് കോളജിലെ അധ്യാപകനായ ഖാലിദ് ഹമീദ് ആണു കൊല്ലപ്പെട്ടത്. പ്രതി ഖതീബ് ഹുസൈനെ പോലീസ് പിടികൂടി.
പാർട്ടിയിൽ പെൺകുട്ടികൾ പങ്കെടുക്കുന്നത് ഇസ്ലാമിനു നിരക്കാത്തതാണെന്ന ചിന്തയിലാണു ഖതീബ് കുറ്റകൃത്യം നടത്തിയത്. ഇയാളെ തടയാൻ മറ്റു വിദ്യാർഥികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പാക്കിസ്ഥാനിൽ പെൺകുട്ടികൾക്കു ഭൂരിപക്ഷമുള്ള അപൂർവം കോളജുകളിലൊന്നാണിത്. 4000 പെൺകുട്ടികളും 2000 ആൺകുട്ടികളും ഈഗർട്ടൺ കോളജിൽ പഠിക്കുന്നു.