ധീരവനിതകളുടെ ചരിത്രവുമായി ഹില്ലരിയും മകളും
Tuesday, August 6, 2019 11:29 PM IST
വാഷിംട്ഡൺ ഡിസി: യുഎസിലെ മുൻ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണും മകൾ ചെൽസി ക്ലിന്റണും ചേർന്നെഴുതിയ ‘ദ ബുക്ക് ഓഫ് ഗഡ്സി വുമൺ’ എന്ന പുസ്തകം ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിക്കും.
ജീവിതത്തിൽ വർധിച്ച ധൈര്യം പ്രകടിപ്പിച്ച നൂറിലധികം വനിതാ പ്രതിഭകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ശാസ്ത്രജ്ഞ മേരി ക്യൂറി, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് തുടങ്ങിയവരെക്കുറിച്ചും ക്ലിന്റൺ കുടുംബത്തിലെ വനിതാ പ്രതിഭകളെക്കുറിച്ചുമുള്ള വിവരണങ്ങൾ പുസ്തകത്തിലുണ്ട്.