ട്രംപിന്റെ റിസോർട്ടിൽ ജി-7 ഉച്ചകോടി നടത്തുന്നതിനെതിരേ കോൺഗ്രസ് കമ്മിറ്റി
Sunday, October 20, 2019 12:32 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം റിസോർട്ടിൽ ജി-7 ഉച്ചകോടി നടത്തുന്നതിനെതിരേ ജനപ്രതിനിധി സഭയിലെ റൂൾസ് കമ്മിറ്റി. ട്രംപിന്റെ നീക്കം തടയാൻ ശ്രമിക്കുമെന്ന് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച യോഗം ചേരും.
2020ലെ ഉച്ചകോടി ഫ്ലോറിഡയിലെ ‘ട്രംപ് നാഷണൽ ഡോറൽ ഗോൾഫ്’ റിസോർട്ടിൽ നടത്താനാണ് നീക്കം. ജനങ്ങളുടെ നികുതിപ്പണം സ്വന്തം പോക്കറ്റിലാക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.