ജാദവ് കേസ്: ഇന്ത്യയുമായി ഒരിടപാടിനുമില്ലെന്ന് പാക്കിസ്ഥാൻ
Thursday, November 14, 2019 11:21 PM IST
ഇസ്ലാമാബാദ്: ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കച്ച കുൽഭൂഷൺ ജാദവിന്റെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഒരു ഇടപാടിനുമില്ലെന്ന് പാക്കിസ്ഥാൻ. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനങ്ങൾ നടപ്പാക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
ജാദവിന്റെ കേസിൽ വിവിധ നിയമഭേദഗതികൾക്ക് പാക്കിസ്ഥാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് പാക്കിസ്ഥാൻ സൈന്യം വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പരാമർശം നടത്തിയത്.