ടെഹ്റാനിൽ പ്രകടനക്കാർക്കു നേരെ വെടിവച്ചു
Tuesday, January 14, 2020 12:02 AM IST
ടെഹ്റാൻ: ടെഹ്റാനിലെ ആസാദി ചത്വരത്തിൽ സർക്കാരിനെതിരേ പ്രകടനം നടത്തിയവർക്കു നേരെ സുരക്ഷാസേന വെടിയുതിർക്കുന്നതിന്റെ വീഡിയോ ലഭിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്തു. യുക്രെയ്ൻ വിമാനം മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയ കാര്യം മറച്ചുവച്ചതിനെതിരേയായിരുന്നു പ്രതിഷേധം.
എന്നാൽ, വെടിയുതിർത്തെന്ന വാർത്ത ഇറാൻ അധികൃതർ നിഷേധിച്ചു. പരമാവധി സംയമനം പാലിക്കാൻ ഓഫീസർമാർക്കു നിർദേശം നൽകിയെന്ന് പോലീസ് മേധാവി ഹുസൈൻ റഹിമി അറിയിച്ചു.