കെന്നഡി കുടുംബത്തിൽ വീണ്ടും ദുരന്തം
Saturday, April 4, 2020 10:57 PM IST
വാഷിംഗ്ടൺ: പരേതനായ റോബർട്ട് കെന്നഡിയുടെ കൊച്ചുമകൾ മേവ് കെന്നഡി മക്കീനും (40) എട്ടു വയസുള്ള മകൻ ഗിഡയോനും ചെസാപീക് ബേയിൽ വഞ്ചി മറിഞ്ഞു മുങ്ങിമരിച്ചു. റോബർട്ട് കെന്നഡിയുടെ പുത്രിയും മേരിലാൻഡിലെ മുൻ ലഫ്റ്റനന്റ് ഗവർണറുമായ കാത്ലീനിന്റെ ഏകപുത്രിയാണ് മേവ്.
ജോർജ് ടൗൺ യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ ഹെൽത്ത് ഇനിഷ്യേറ്റീവ് പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു മേവ്. അവരുടെ ഭർത്താവ് മനുഷ്യാവകാശപ്രവർത്തകനായ അഭിഭാഷകൻ ഡേവിഡ് മക്കീനാണ്. പ്രസിഡന്റായിരുന്ന ജോൺ കെന്നഡിയുടെ സഹോദരനും സെനറ്ററുമായ റോബർട്ട് 1968-ലാണ് വെടിയേറ്റു മരിച്ചത്.