ചൈനയ്ക്കെതിരേ അമേരിക്ക
Saturday, June 27, 2020 12:15 AM IST
വാഷിംഗ്ടൺ: ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരേ ശക്തമായ നിലപാടുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ജർമനിയിലെ സൈനികരുടെ എണ്ണം കുറച്ചത് ഇന്ത്യക്കും മറ്റു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും ചൈന ഉയർത്തുന്ന ഭീഷണി നേരിടാനാണെന്നും യുഎസ് സൈനികരെ മറ്റു സ്ഥലങ്ങളിൽ വിന്യസിക്കുമെന്നും പോംപിയോ പറഞ്ഞു.
ബ്രസൽസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കങ്ങൾ ഇന്ത്യ, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്കും തെക്കൻചൈനാ കടൽ മേഖലയ്ക്കും ഭീഷണിയാണ്. ഈ വെല്ലുവിളി നേരിടാൻ യുഎസ് സൈനികരെ വിന്യസിക്കും -പോപിംയോ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ മണ്ണിൽ ചൈന നടത്തിയ കടന്നുകയറ്റത്തെ പോംപിയോ കഴിഞ്ഞയാഴ്ച വിമർശിച്ചിരുന്നു.