ഐഎസ് ഭീകരന് 30 വർഷം തടവ്
Sunday, July 5, 2020 12:35 AM IST
പാരീസ്: ഫ്രഞ്ച് പൗരനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ടൈലർ വൈലസിന് പാരീസ് കോടതി 30 വർഷം തടവുശിക്ഷ വിധിച്ചു. 2015ൽ സിറിയയിൽവച്ച് രണ്ട് ‘ഫ്രീ സിറിയൻ ആർമി’ പോരാളികളെ വധശിക്ഷയ്ക്ക് ഇരയാക്കിയ കേസിലാണ് വിധി. സംഭവത്തിന്റെ വീഡിയോയിൽ ടൈലറിനെ വളരെ വ്യക്തമായി കാണാമെന്ന് കോടതി പറഞ്ഞു.
2012ലാണ് ഇയാൾ സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ൽ ചേർന്നത്. തുടർന്ന് ഐഎസിലെ ഫ്രഞ്ച്-ബൽജിയൻ ഭീകരരുടെ നേതാവായി. 2015ൽ തുർക്കിയിലെ ഇസ്താംബൂളിൽനിന്ന് പ്രേഗിലേക്കു വിമാനം കയറാൻ ശ്രമിക്കവേയാണ് അറസ്റ്റിലായത്.