ഇറാനിൽ ഗുസ്തിതാരത്തെ തൂക്കിലേറ്റി
Sunday, September 13, 2020 12:10 AM IST
ടെഹ്റാൻ: കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഗുസ്തിതാരം നവീദ് അഫ്്കാരി(27)യുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കി. തൂക്കിക്കൊല്ലുകയായിരുന്നു.
2018ലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയെന്നതാണ് കുറ്റം. അതേസമയം ഇദ്ദേഹത്തെ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ആരോപിക്കപ്പെടുന്നു.
യുഎസ് പ്രസിഡന്റ് ട്രംപ് അടക്കമുള്ളവർ നവീദിനോടു ദയ കാണിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. സർക്കാരിനെ എതിർത്തതിന്റെ പേരിൽ ഇറാൻ ഭരണകൂടം നവീദിനെ അന്യായമായി ശിക്ഷിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര കായികതാര സംഘടനയായ വേൾഡ് പ്ലേയേഴ്സ് അസോസിയേഷൻ പറഞ്ഞു.