ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടമുള്ള പാഠപുസ്തക വിതരണം നേപ്പാൾ നിർത്തി
Wednesday, September 23, 2020 12:04 AM IST
കാഠ്മണ്ഡു: പിശകുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടമുള്ള പാഠപുസ്തക വിതരണം നേപ്പാൾ നിർത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലിപുംലേഖ്, കലാപാനി, ലിംപിയദുര എന്നീ ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തി പരിഷ്കരിച്ച ഭൂപടത്തിനു നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. ഇതിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഒന്പതു മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇന്നലെ ചേർന്ന കാബിനറ്റ് നിർദേശം നൽകിയതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.