ഇസ്രേലി വിമാനം ബഹ്റിനിൽ
Thursday, September 24, 2020 12:03 AM IST
മനാമ: ഇസ്രായേൽ- ബഹ്റിൻ വിമാനസർവീസ് യാഥാർഥ്യമായതായി റിപ്പോർട്ട്. ഇസ്രായേലിലെ ബെൻഗുരിയോൺ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ഇസ്രെയർ കന്പനിയുടെ വിമാനം ബഹ്റിൻ തലസ്ഥാനമായ മാനാമയിൽ ഇന്നലെ ഇറങ്ങി. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇസ്രായേലോ ബഹ്റിനോ തയാറായിട്ടില്ല.
ഇസ്രായേലും ബഹ്റിനും ബന്ധംമെച്ചപ്പെടുത്താൻ ഒപ്പുവച്ച കരാറിന്റെ തുടർച്ചയാണു വിമാന സർവീസ്. യുഎഇയും ഇസ്രായേലുമായി നയതന്ത്രബന്ധം പുനരാരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം ഇസ്രേലി യാത്രവിമാനം യുഎഇയിൽ ഇറങ്ങിയിരുന്നു. ഈ വിമാന സർവീസിന് വലിയ വാർത്താപ്രാധാന്യം ലഭിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപാണ് അറബി രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ മുൻകൈയെടുത്തത്.