യുക്രെയ്നിൽ സൈനികവിമാനം തകർന്ന് 26 മരണം
Sunday, September 27, 2020 12:17 AM IST
കീവ്: യുക്രെയ്നിൽ സൈനിക വിമാനം തകർന്ന് 20 കേഡറ്റുകളും ആറ് ഓഫീസർമാരും മരിച്ചു. കിഴക്കൻ നഗരമായ കാർകീവിലാണ് ദുരന്തം. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരു ഓഫീസർ മാത്രമാണു രക്ഷപ്പെട്ടത്.
കാർകീവ് എയർഫോഴ്സ് യൂണിവേഴ്സിറ്റിയിലെ കേഡറ്റുകൾ പറക്കൽ പരിശീലിച്ച ആന്റനോവ്-26 വിമാനം തകർന്നുവീണ് തീപിടിക്കുകയായിരുന്നു. അപകടസമയത്ത് കേഡറ്റുകളല്ല, ക്യാപ്റ്റൻ തന്നെയാണ് വിമാനം പറത്തിയിരുന്നതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
അപകടത്തിന് അഞ്ചു മിനിട്ടു മുന്പ്, ഒരു എൻജിന്റെ പ്രവർത്തനം നിലച്ചെന്നും താഴെയിറങ്ങാൻ അനുമതി നല്കണമെന്നും ഫ്ലൈറ്റ് കമാൻഡർ ആവശ്യപ്പെട്ടിരുന്നു.