ഇസ്രയേൽ വിവേചനം കാട്ടുന്നുവെന്ന്
Wednesday, April 28, 2021 12:30 AM IST
ന്യൂയോർക്ക്: ഇസ്രയേലിലെയും അധിനിവേശ പ്രദേശങ്ങളിലെയും അറബികളോട് ഇസ്രേലി സർക്കാർ വംശീയവിവേചനം പുലർത്തുന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. പലസ്തീനികൾക്കുമേൽ ഇസ്രേലികൾക്കു മേൽക്കോയ്മ പുലർത്തണമെന്നതാണ് ഇസ്രയേൽ സർക്കാരിന്റെ നയമെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
സാമാന്യയുക്തിക്കു നിരക്കാത്ത നുണകളാണ് റിപ്പോർട്ടിലുള്ളതെന്ന് ഇസ്രേലി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് റിപ്പോർട്ടിനെ സ്വാഗതം ചെയ്തു.