ബ്രിട്ടീഷ് രാജകുടുംബാംഗം റഷ്യൻ ബന്ധം വാഗ്ദാനം ചെയ്തതായി ആരോപണം
Monday, May 10, 2021 12:43 AM IST
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ബന്ധുവും കെന്റ് രാജകുമാരനുമായ മൈക്കിൾ(78), വ്യവസായിക്ക് റഷ്യൻ ബന്ധം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതായി മാധ്യമ റിപ്പോർട്ട്.
ദക്ഷിണ കൊറിയയിൽനിന്നുള്ള വ്യവസായിയാണെന്ന് ധരിപ്പിച്ച് സണ്‍ഡേ ടൈംസിന്റെയും ചാനൽ ഫോറിന്റെയും പ്രതിനിധികളാണ് രാജകുമാരനെ സമീപിച്ചത്.
2018ൽ ഇംഗ്ലണ്ടിൽ വച്ച് മുൻ റഷ്യൻ ചാരനു നേരേ വിഷപ്രയോഗമുണ്ടായ സമയത്താണ് മാധ്യമപ്രവർത്തകർ രാജകുമാനെ കണ്ടത്. ഈ സമയം ഇംഗ്ലണ്ട്- റഷ്യ നയതന്ത്രത്തിൽ വിള്ളലുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വാള്ഡിമർ പുടിന്റെ അടുത്ത അനുയായികളുമായി വെർച്വൽ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകാമെന്നായിരുന്നു വാഗ്ദാനം.