കോവാക്സിന് യുഎസിൽ അടിയന്തര ഉപയോഗ അനുമതിയില്ല
Friday, June 11, 2021 11:53 PM IST
വാഷിംഗ്ടൺ/ഹൈദരാബാദ്: ഇന്ത്യയുടെ തദ്ദേശ കോവിഡ്-19 വാക്സിനായ കോവാക്സിനു യുഎസിൽ അടിയന്തര ഉപയോഗ അനുമതി ലഭിച്ചില്ല. വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്റെ യുഎസ് പങ്കാളി ഒക്യുജെൻ കന്പനി സമർപ്പിച്ച അടിയന്തര ഉപയോഗ അനുമതി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) തള്ളി.
കോവാക്സിന്റെ ബയോളജിക്കൽ ലൈസൻസ് അപേക്ഷ സമർപ്പിക്കാൻ എഫ്ഡിഎ നിർദേശം നൽകിയതായി ഒക്യുജെൻ പ്രസ്താവനയിൽ പറഞ്ഞു. വാക്സിനുകളും മരുന്നുകളും യുഎസിൽ ഉപയോഗിക്കുന്നതായി എഫ്ഡിഎ നൽകുന്ന സന്പൂർണ അനുമതിയാണു ബയോളജിക്കൽ ലൈസൻസ്.