സൈബർ ആക്രമണം: ആരോപണം തള്ളി പുടിൻ
Monday, June 14, 2021 11:29 PM IST
മോസ്കോ: യുഎസിനെതിരേയുള്ള സൈബർ ആക്രമണമെന്ന ആരോപണം തള്ളി റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. ആരോപണത്തിന് തെളിവുകൾ എവിടെയാണെന്നു ചോദിച്ച പുടിൻ ഇത്തരം നടപടികൾ അപഹാസ്യമാണെന്നും എൻബിസി ടെലിവിഷനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അട്ടിമറി, സൈബർ ആക്രമണം തുടങ്ങിയവയിലെല്ലാം റഷ്യക്കെതിരേ ആരോപണം ഉയരുന്നുണ്ട്. എന്നാൽ തെളിവുനൽകാൻ ആരും തയാറാകുന്നില്ലെന്നും പുടിൻ പറഞ്ഞു.