ഹോങ്കോംഗ് പ്രതിഷേധം: ഒന്പതു വർഷം തടവ്
Saturday, July 31, 2021 12:55 AM IST
ഹോങ്കോംഗ്: ഹോങ്കോംഗിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം ആദ്യമായി നടന്ന വിചാരണയിൽ പ്രതിക്ക് ഒന്പതു വർഷം തടവ് വിധിച്ചു. ഹോങ്കോംഗിനു പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ ചൈനീസ് നിയന്ത്രിത സർക്കാരാണു പുതിയ സുരക്ഷാ നിയമം കൊണ്ടുവന്നത്. 2020 ജൂലൈ ഒന്നിന് പോലീസുകാരുടെ നേരേ ഹോങ്കോംഗ് സ്വാതന്ത്ര്യ പതാകയുമായി ബൈക്ക് ഓടിച്ചു കയറ്റിയ ടോംഗ് യിംഗ്-കിറ്റ് എന്ന ഇരുപത്തിനാലുകാരനെതിരേയാണ് ആദ്യ ശിക്ഷ വിധിച്ചത്.
2019 മധ്യത്തോടെ ഹോങ്കോംഗിൽ ആരംഭിച്ച ചൈനാവിരുദ്ധ കലാപം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ അംഗീകാരത്തോടെയാണു പുതിയ നിയമം ഹോങ്കോംഗിൽ നടപ്പിലാക്കിയത്.
ടോംഗിനെതിരേയുള്ള കുറ്റം ചുമത്തൽ അഭിപ്രായസ്വാതന്ത്രത്തിനു നേരേ ചുറ്റികകൊണ്ടുള്ള അടിയാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.