സിറിയൻ കേണലിന് ജർമനിയിൽ ജീവപര്യന്തം
Friday, January 14, 2022 1:45 AM IST
ബെർലിൻ: സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കകാലത്ത് ജനങ്ങളെ പീഡിപ്പിക്കാൻ നേതൃത്വം നല്കിയ കേണൽ അൻവർ റസ്ലാന് ജർമൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 58 കൊലപാതകം, മാനഭംഗം, മറ്റ് ലൈംഗിക പീഡനങ്ങൾ, 4,000 പേരെ പീഡിപ്പിക്കൽ എന്നീ കൃത്യങ്ങൾ ആരോപിക്കപ്പെട്ട ഇയാൾ മനുഷ്യത്വത്തിനെതിരായ കുറ്റം ചെയ്തതായി കോബ്ലാൻസിലെ കോടതി കണ്ടെത്തി.
സിറിയയിലെ അസാദ് ഭരണകൂടം സ്വന്തം ജനങ്ങൾക്കെതിരേ അഴിച്ചുവിട്ട പീഡനങ്ങളിൽ എടുക്കുന്ന ആദ്യ ക്രിമിനൽ കേസാണിത്.