ശ്രീലങ്ക: ഇന്ന് അവിശ്വാസമെന്നു പ്രതിപക്ഷം
Wednesday, May 4, 2022 2:06 AM IST
കൊളംബോ: സാന്പത്തികപ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും രൂക്ഷമായ ശ്രീലങ്കയിലെ രാജപക്സെ സഹോദര ന്മാരുടെ സർക്കാരിനെതിരേ പ്രതിപക്ഷം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും.
മുഖ്യപ്രതിപക്ഷമായ എസ്ജെബി തനിച്ചും മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുഎൻപി, തമിഴ് പാർട്ടിയായ ടിഎൻഎ എന്നിവർ ഒരുമിച്ചുമാണ് അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിക്കുക. പ്രമേയം പാർലമെന്റ് സ്്പീക്കർക്കു കൈമാറിയതായി എസ്ജെബി നേതാവ് സജിത്ത് പ്രമദാസ അറിയിച്ചു.