സ്ക്വിഡ് ഗെയിം റിയാലിറ്റി ഷോയാക്കാൻ നെറ്റ്ഫ്ളിക്സ്
Wednesday, June 15, 2022 11:41 PM IST
ലോസ് ആഞ്ചൽസ്: നെറ്റ്ഫ്ളിക്സിന്റെ ഏറ്റവും കാഴ്ചക്കാരുള്ള പരന്പരയായ സ്ക്വിഡ് ഗെയിം റിയാലിറ്റി ടിവി ഷോയാക്കുന്നു. ഇതിനായി നെറ്റ്ഫ്ളിക്സ് മത്സരാർഥികളെ തെരഞ്ഞെടുത്തു തുടങ്ങി.
എന്നാൽ, ദക്ഷിണകൊറിയൻ ഡിസ്ടോപ്യൻ പരന്പരയായ സ്ക്വിഡ് ഗെയിം പരന്പരയുടെ തരത്തിൽ ഇതൊരു ജീവന്മരണ പോരാട്ടമല്ല. ലോകത്താകമാനം 456 മത്സരാർഥികൾ റിയാലിറ്റി ഷോയിൽ പങ്കെടുക്കും.
4.56 ദശലക്ഷം ഡോളറാണ് സമ്മാനത്തുക. പരന്പരയുടെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നെറ്റ്ഫ്ളിക്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
മറ്റ് ഓണ്‍ലൈൻ സ്ട്രീമിംഗ് സർവീസുകളിൽനിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന നെറ്റ്ഫ്ളിക്സ് കരകയറാനുള്ള വഴിയായാണ് ഈ റിയാലിറ്റി ഷോയെ കാണുന്നത്. ഏപ്രിലിൽ നെറ്റ്ഫ്ളിക്സിന് വലിയ തോതിൽ വരിക്കാരെ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്നു നെറ്റ്ഫ്ളിക്സിന്റെ വിപണിമൂല്യത്തിൽ 5000 കോടി ഡോളറിന്റെ ഇടിവുണ്ടായതായാണു കണക്ക്.