ഇന്ധനത്തിന് അഞ്ചു ദിവസം ക്യൂവിൽ; ശ്രീലങ്കയിൽ ഡ്രൈവർ മരിച്ചു
ഇന്ധനത്തിന് അഞ്ചു ദിവസം ക്യൂവിൽ; ശ്രീലങ്കയിൽ ഡ്രൈവർ മരിച്ചു
Thursday, June 23, 2022 11:59 PM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ഇ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി പ​​​ന്പി​​​നു മു​​​ന്പി​​​ൽ അ​​​ഞ്ചു​​​ദി​​​വ​​​സം കാ​​​ത്ത ലോ​​​റി ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ അം​​​ഗു​​​രു​​​വ​​​ട്ടോ​​​ട്ട​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മ​​​രി​​​ച്ച​​​യാ​​​ൾ​​​ക്ക് 63 വ​​​യ​​​സു​​​ണ്ട്.

ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന ല​​​ങ്ക​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന പ​​​ത്താ​​​മ​​​ത്തെ മ​​​ര​​​ണ​​​മാ​​​ണി​​​ത്. ഒ​​​രാ​​​ഴ്ച മു​​​ന്പ് കൊ​​​ളം​​​ബോ​​​യ്ക്ക​​​ടു​​​ത്ത് പ​​​നാ​​​ദു​​​ര​​​യി​​​ൽ അ​​​ന്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചി​​​രു​​​ന്നു.
നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത മ​​​ര​​​ണ​​​ങ്ങ​​​ളെ​​​ല്ലാം ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​നം മൂ​​​ല​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​രി​​​ച്ച​​​വ​​​ർ 43നും 84​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്.


വി​​​ദേ​​​ശ​​​നാ​​​ണ്യ​​​​​​ത്തി​​​ന്‍റെ അ​​​ഭാ​​​വം മൂ​​​ലം ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​വ​​​ശ്യ​​​ത്തി​​​ന് ഇ​​​ന്ധ​​​നം ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും മ​​​രു​​​ന്നി​​​ന്‍റെ​​​യും അ​​​ഭാ​​​വം രാ​​​ജ്യം നേ​​​രി​​​ടു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.