ജി 7 ഉച്ചകോടി- യുക്രെയ്നെ അടിയന്തരമായി സഹായിക്കണമെന്നു സെലൻസ്കി
Tuesday, June 28, 2022 1:08 AM IST
എൽമാവു: റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുക്രെയ്ന് ജി7 രാജ്യങ്ങൾ അടിയന്തരസഹായം നൽകണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. ജി 7 ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ പങ്കെടുക്കവേയാണ്, വരുന്ന മാസങ്ങൾ നിർണായകമാണെന്നും ആയുധമുൾപ്പെടെയുള്ള സഹായം വേണമെന്നും സെലൻസ്കി ആവശ്യപ്പെട്ടത്.