യൂറോപ്യൻ പാർമെന്റ് ജീവനക്കാർ ടിക് ടോക് ഉപയോഗിക്കരുത്
Thursday, March 2, 2023 12:55 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ പാർലമെന്റ് ജീവനക്കാരുടെ ജോലിസംബന്ധമായ മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ടിക് ടോക് നിരോധിക്കുന്നു.
എണ്ണായിരത്തോളം വരുന്ന ജീവനക്കാർ മാർച്ച് 20നു ശേഷം ടിക് ടോക് നീക്കം ചെയ്യണമെന്നു പാർലമെന്റ് പ്രസിഡന്റ് റോബെർത്ത മെറ്റ്സോള ഉത്തരവിട്ടു.
എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും തങ്ങളുടെ സ്വകാര്യ ഫോണുകളിൽനിന്നും ലാപ്ടോപ്പുകളിൽനിന്നും ടിക് ടോക് നീക്കം ചെയ്യുന്നതായിരിക്കും ഉചിതമെന്നും നിർദേശിച്ചിട്ടുണ്ട്.
അമേരിക്കയിലും സമാനനീക്കം ഉണ്ടായിരുന്നു. 30 ദിവസത്തിനുള്ളിൽ ഗവൺമെന്റ് ഉപകരണങ്ങളിൽനിന്ന് ടിക് ടോക് നീക്കംചെയ്യണമെന്നാണു വൈറ്റ്ഹൗസ് തിങ്കളാഴ്ച ഉത്തരവിട്ടത്.