ഷി-സെലന്‍സ്കി കൂടിക്കാഴ്ച നടന്നേക്കും
Tuesday, March 14, 2023 12:50 AM IST
ബെയ്ജിംഗ്: യുക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയെ കണ്ടേക്കും.
അടുത്തയാഴ്ച മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുശേഷം അദ്ദേഹം സെലൻസ്കിയെ സന്ദർശിക്കുമെന്നു വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം ആദ്യമായാണ് ഇരുനേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നത്.
അധിനിവേശം രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിച്ചതോടെ വെടിനിര്‍ത്തലിനു ചൈന ആഹ്വാനമുയർത്തിയിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പന്ത്രണ്ടിന നിര്‍ദേശങ്ങളും ചൈന മുന്നോട്ടു വച്ചിരുന്നു.
അതേസമയം, റഷ്യക്കു വിനാശകാരിയായ ആയുധങ്ങള്‍ നല്കുന്നതിനെക്കുറിച്ചു ചൈന ആലോചിക്കുകയാണെന്നു പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.