ഇമ്രാൻ ഖാന്റെ ഭാര്യക്കു സമൻസ്
Tuesday, March 21, 2023 1:10 AM IST
ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യക്ക് അന്വേഷണസംഘം സമയൻസ് അയച്ചു.
കോടതിയിൽ കലാപം സൃഷ്ടിച്ചകേസിൽ ഇമ്രാൻ ഖാനും പിടിഐ നേതാക്കൾക്കുമെതിരേ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അഴിമതിക്കേസിന്റെ വിചാരണയ്ക്കായി ശനിയാഴ്ച ഇസ്ലാമാബാദ് കോടതിയിൽ ഇമ്രാൻ എത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. കോടതിക്കു പുറത്ത് സംഘർഷമുണ്ടായതോടെ വീട്ടിലേക്കു മടങ്ങാൻ ജഡ്ജി ഇമ്രാനെ അനുവദിച്ചു.
ഇന്നലെ ലാഹോറിലെ വസതിയിലെത്തിയ അന്വേഷണസംഘം ഇമ്രാന്റെ ഭാര്യ ബുഷറ ബീവിക്കു സമൻസ് നൽകി. ചൊവ്വാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനാണു സമൻസ്. ഇമ്രാനും ഭാര്യക്കും നേരത്തെയും സമൻസ് നൽകിയിരുന്നു.