അഫ്ഗാനിൽ സ്ഫോടനം; മൂന്നു കുട്ടികൾ കൊല്ലപ്പെട്ടു
Tuesday, May 30, 2023 12:24 AM IST
കാബൂൾ: അഫ്ഗാനസ്ഥാനിലെ വാർദാക് പ്രവിശ്യയിൽ രണ്ടിടത്ത് കുഴിബോംബ് സ്ഫോടനത്തിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടു. സയിദ് അബാദ് ജില്ലയിൽ രണ്ടു കുട്ടികളും ദെമിർദാദിൽ ഒരു കുട്ടിയുമാണു കൊല്ലപ്പെട്ടത്.
മുൻകാല യുദ്ധങ്ങൾക്കിടെ സ്ഥാപിച്ച മൈനുകളാണു പൊട്ടിത്തെറിച്ചത്. കളിപ്പാട്ടമെന്നു കരുതി കുട്ടികൾ മൈനുകൾ ഉപയോഗിച്ച് കളിച്ചതിനെത്തുടർന്നായിരുന്നു സ്ഫോടനം.