പാക്കിസ്ഥാനിൽ പണപ്പെരുപ്പം 37.97 %
Friday, June 2, 2023 11:40 PM IST
ഇസ്ലാമാബാദ്: സാന്പത്തിക ഞെരുക്കം നേരിടുന്ന പാക്കിസ്ഥാനിൽ വിലക്കയറ്റം റിക്കാർഡിട്ടു. മേയിലെ വാർഷിക പണപ്പെരുപ്പം 37.97 ശതമാനമാണ്.
മദ്യത്തിനും പുകയില ഉത്പന്നങ്ങൾക്കും 123.96 ശതമാനം വിലയാണു കഴിഞ്ഞ വർഷം മേയ് മാസത്തെ അപേക്ഷിച്ചു വർധിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് 50 ശതമാനത്തിനു മുകളിൽ വില വർധിച്ചു.
ഭക്ഷ്യവസ്തുക്കളിൽ ഉരുളക്കിഴങ്ങ്, തേയില, ഗോതന്പ്, മുട്ട, അരി എന്നിവയ്ക്കാണ് ഏറ്റവും വിലക്കൂടുതൽ.
പാഠപുസ്തകങ്ങൾ, ഇന്ധനം, സോപ്പ് മുതലയാവയുടെ വിലയും വലിയതോതിൽ വർധിച്ചിട്ടുണ്ട്.
ഇതിമുന്പ് പാക്കിസ്ഥാനിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പണപ്പെരുപ്പനിരക്ക് ഏപ്രിൽമാസത്തെ 36.4 ശതമാനമാണ്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഈ വർഷം മേയ് വരെയുള്ള 11 മാസത്തെ ശരാശരി പണപ്പെരുപ്പം 29.16 ശതമാനമാണ്. കഴിഞ്ഞവർഷം ഇത് 11.29 ശതമാനമായിരുന്നു.