മൂന്നു സ്പാനിഷ് ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടു
Sunday, May 19, 2024 1:38 AM IST
കാബൂൾ: സെൻട്രൽ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ നഗരത്തിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് സ്പാനിഷ് ടൂറിസ്റ്റുകളും ഒരു അഫ്ഗാൻ പൗരനും കൊല്ലപ്പെട്ടു. നാല് വിദേശികൾക്കും മൂന്ന് അഫ്ഗാനികൾക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നാലു പേരെ അറസ്റ്റ് ചെയ്തതായി താലിബാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് ദുഃഖം രേഖപ്പെടുത്തി.
മലനിരകൾ നിറഞ്ഞ ബാമിയാൻ നഗരത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവിയുണ്ട്. താലിബാൻ മുന്പ് അധികാരത്തിലിരിക്കവേ 2001ൽ ഇവിടത്തെ രണ്ടു ഭീമാകാര ബുദ്ധപ്രതിമകൾ തകർത്തിരുന്നു.