നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് 22 മരണം
Sunday, July 14, 2024 12:51 AM IST
ലാഗോസ്: നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് 22 കുട്ടികൾ മരിച്ചു; 132 പേർക്കു പരിക്കേറ്റു. സെൻട്രൽ നൈജീരിയയിലെ ജോസ് നഗരത്തിൽ സെന്റ് അക്കാഡമി എന്ന സ്കൂളിൽ വെള്ളിയാഴ്ച രാവിലെ ക്ലാസ് നടക്കുന്നതിനിടെയായിരുന്നു സംഭവം. മൂന്നു ദിവസമായി മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.
പരിക്കേറ്റവരിൽ ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. നദീതീരത്തു സ്ഥിതിചെയ്തിരുന്ന സ്കൂൾകെട്ടിടം ദുർബലാവസ്ഥയിലായിരുന്നുവെന്ന് നൈജീരിയൻ അധികൃതർ പറഞ്ഞു. ദുർബലമായ കെട്ടിടങ്ങളുള്ള സ്കൂളുകൾ അടയ്ക്കുന്നതാണ് ഉത്തമമെന്നും സർക്കാർ നിർദേശിച്ചു.