ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
Thursday, April 18, 2019 12:41 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 2018-19 സാന്പത്തിക വർഷത്തേക്കു 12 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 12 രൂപ വീതം മേയ് നാലിനു മുന്പ് ഓഹരിയുടമകൾക്കു ലഭിക്കും. 2019 ഏപ്രിൽ 13 വരെ ബുക്കിൽ പേരുള്ളവർക്കാണു ലഭിക്കുക. 481 കോടി രൂപ ഈവിധം ഓഹരിയുടമകൾക്കു നൽകും. സർക്കാരിന് 99 കോടി രൂപ ലാഭവിതരണ നികുതിയായും ലഭിക്കും. 2017-18ൽ കന്പനി 100 ശതമാനം ലാഭവിഹിതം നൽകിയിരുന്നു.