അമേരിക്കയ്ക്ക് ഞങ്ങളുടെ കരുത്ത് അറിയില്ല: വാവേ സ്ഥാപകൻ
Tuesday, May 21, 2019 11:24 PM IST
ബീജിംഗ്: അമേരിക്കയുടെ വിലക്കു നേരിടാൻ എല്ലാ അർഥത്തിലും തയാറാണെന്നും തങ്ങളുടെ കരുത്തറിയാതെയാണ് അവർ പ്രവർത്തിക്കുന്നതെന്നും വാവേ സ്ഥാപകൻ റെൻ ചെംഗ് ഫെയ്.
“കന്പനിയുടെ 5 ജി സാങ്കേതികവിദ്യയെ വിലക്കു ബാധിക്കില്ല, മറ്റു കന്പനികൾ വാവേയെ മറികടക്കുകയുമില്ല. മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് ഇത്രനാളും നിലകൊണ്ടത് ഇനിയും അങ്ങനെയായിരിക്കും. ഞങ്ങളെ ലോകത്ത് ഒറ്റപ്പെടുത്താൻ ആർക്കും സാധിക്കില്ല- റെൻ പറഞ്ഞു. അതേസമയം വാവേയ്ക്കുമേൽ ഏർപ്പെടുത്തിയ വിലക്കുത്തരവ് 90 ദിവസത്തിനു ശേഷമേ പ്രാബല്യത്തിൽ വരുകയുളളുവെന്ന് അമേരിക്ക അറിയിച്ചു. എന്നാൽ 90 ദിവസത്തെ കാലാവധി ലഭിക്കുന്നതുകൊണ്ട് കന്പനിക്കു പ്രയോജനമില്ലെന്ന് വാവേ അറിയിച്ചു.
ഇതിൽ 90 ശതമാനം അമേരിക്കയിലേക്കാണു കയറ്റിയയക്കുന്നത്. വാൾമാർട്ട്, ടാർജറ്റ്, ആമസോണ്‍, കാർട്ടേഴ്സ്, ഗർബർ, ഓഷ്കോഷ്, ബൈ ബൈ ബേബി, സാംസ് ക്ലബ് തുടങ്ങി ചില്ലറ വിപണന രംഗത്തെ ആഗോള ഭീമൻമാരുടെ പ്രധാന വിതരണക്കാരിലൊരാളാണു കിറ്റെക്സ്.