ബോണ്ടുകളിൽ 10.5 ശതമാനം പലിശയുമായി ഐഐഎഫ്എൽ ഫിനാൻസ്
Tuesday, August 6, 2019 10:42 PM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ഫിനാൻഷൽ കന്പനികളിൽ ഒന്നായ ഐഐഎഫ്എൽ ഫിനാൻസ് 10.5 ശതമാനം വാർഷിക പലിശ നിരക്കിൽ സുരക്ഷിതമായ ബോണ്ടുകൾ തുറന്നു. ഓഹരിവിപണി നെഗറ്റീവ് റിട്ടേണുകൾ നല്കുകയും ആർബിഐ പലിശനിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്പോൾ ആകർഷകമായ യീൽഡുകളാണ് ഐഐഎഫ്എൽ വാഗ്ദാനം ചെയ്യുന്നത്.
1,000 രൂപയുടെ മുഖമൂല്യത്തിലാണ് ഐഐഎഫ്എലിന്റെ 100 കോടിയുടെ ബോണ്ടുകൾ നല്കപ്പെടുക. എല്ലാ വിഭാഗത്തിലും 10,000 രൂപയാണ് ചുരുങ്ങിയ ആപ്ലിക്കേഷൻ സൈസ്. ഓഗസ്റ്റ് ആറിനു തുറന്ന പബ്ലിക് ഇഷ്യൂ 30ന് അവസാനിക്കും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കും അലോട്ട്മെന്റ്.
ഐഐഎഫ്എൽ ബോണ്ടുകൾ 69 മാസം 10.5 ശതമാനം നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണു നല്കുക. 15 മാസത്തേക്ക് സുരക്ഷിത വിഭാഗത്തിൽ 10 ശതമാനം നിരക്കും നല്കുന്നു.