ഗോ എയർ കൊച്ചിയിൽനിന്നു ഹൈദരാബാദിലേക്ക്
Wednesday, August 7, 2019 11:39 PM IST
കൊച്ചി: കൊച്ചി - ഹൈദരാബാദ് റൂട്ടിൽ ഗോ എയറിന്റെ പുതിയ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു. നിലവിൽ ഈ റൂട്ടിൽ ഒരു പ്രതിദിന സർവീസ് മാത്രമാണുണ്ടായിരുന്നത്. ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ടു നഗരങ്ങൾക്കിടയിൽ ഗോ എയറിന്റെ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും.
ബിസിനസ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ വിമാനമായ ജി 8502 കൊച്ചിയിൽനിന്ന് രാവിലെ 9.15നു പുറപ്പെട്ട് 10.30നു ഹൈദരാബാദിൽ എത്തിച്ചേരും.
വൈകുന്നേരം 7.45നു ഹൈദരാബാദിൽനിന്നു പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തും. നിലവിൽ 300 ഓളം പ്രതിദിന സർവീസുകളാണ് ഗോ എയറിനുള്ളത്.