കെഎസ്എഫ്ഇ 34.82 കോടി രൂപ സംഭാവന നല്കി
Friday, August 16, 2019 11:42 PM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷൽ എന്റർപ്രൈസസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കന്പനി വിഹിതവും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും ജീവനക്കാരുടെയും സംഭാവനയും ചേർത്ത് 34,82,70,713 രൂപ സംഭാവന നല്കി.
മറ്റു സംഭാവനകൾ:
കണ്ണൂർ കണ്ണപുരം സർവീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷം.
ഇസ്രോ പെൻഷനേഴ്സ് അസോസിയേഷൻ മൂന്നു ലക്ഷം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി 1,32,250 രൂപ.
കുവൈറ്റ് കലാ സാംസ്കാരിക വേദി പത്തു ലക്ഷം രൂപ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനിലൂടെ വെള്ളിയാഴ്ച രാത്രി ഏഴുവരെ 55 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു.