എം.എ. യൂസഫലി അഞ്ചു കോടി രൂപ കൈമാറി
Saturday, August 17, 2019 10:13 PM IST
തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി.
എം.എ.യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് അഞ്ചു കോടി രൂപയുടെ ഡിഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, ലുലു കോമേഷ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ സംബന്ധിച്ചു.