മേ​ക്ക​ർ വി​ല്ലേ​ജി​ന് ദേ​ശീ​യ പു​ര​സ്കാ​രം
Saturday, August 24, 2019 12:13 AM IST
കൊ​​​ച്ചി: ബൗ​​​ദ്ധി​​​കാ​​​വ​​​കാ​​​ശ സം​​​സ്കാ​​​രം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു നല്​​​കി​​​യ സു​​​പ്ര​​​ധാ​​​ന സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്കു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ലക്‌ട്രോണി​​​ക് ഹാ​​​ർ​​​ഡ് വെ​​​യ​​​ർ ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​റാ​​​യ കൊ​​​ച്ചി മേ​​​ക്ക​​​ർ​​​വി​​​ല്ലേ​​​ജി​​നു ല​​​ഭി​​​ച്ചു. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ഇ​​​ൻ​​​റ​​​ല​​​ക്ച്വ​​​ൽ പ്രോ​​​പ്പ​​​ർ​​​ട്ടി പ്ര​​​മോ​​​ഷ​​​ൻ ഔ​​​ട്ട്റീ​​​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് (ഐ​​​പി​​​പി​​​ഒ​​​എ​​​ഫ്) പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി​​​യ​​​ത്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മേ​​​ക്ക​​​ർ​​​വി​​​ല്ലേ​​​ജ് സി​​​ഇ​​​ഒ പ്ര​​​സാ​​​ദ് ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.