ശ്രീറാം സിറ്റി യൂണിയൻ എൻസിഡി ഇഷ്യു സെപ്റ്റംബർ 19ന് അവസാനിക്കും
Saturday, August 24, 2019 12:13 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിലൊന്നായ ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രത്തിന്റെ ഇഷ്യു സെപ്റ്റംബർ 19ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രത്തിന് 9.85 ശതമാനം വരെ വരുമാനം (പലിശ നിരക്ക്) ലഭിക്കും.
കുറഞ്ഞ നിക്ഷേപം പതിനായിരം രൂപയാണ്. രണ്ട്, മൂന്ന്, അഞ്ചു വർഷത്തെ നിക്ഷേപ കാലാവധികളിലുള്ള കടപ്പത്രങ്ങൾ ലഭ്യമാണ്. രണ്ടു വർഷത്തെ കാലാവധിയുള്ള കടപ്പത്രത്തിന്റെ പലിശ വാർഷികമായോ ഒരുമിച്ചോ ലഭിക്കും. മൂന്ന്, അഞ്ച് വർഷ കാലാവധിയിലുള്ള കടപ്പത്രത്തിന്റെ പലിശ പ്രതിമാസമോ വാർഷികമോ കാലാവധി പൂർത്തിയാകുന്പോൾ സഞ്ചിതമായോ ലഭിക്കും.