അശോക് ലെയ്ലാൻഡ് പ്ലാന്റുകൾ അടച്ചു
Monday, September 9, 2019 11:51 PM IST
ചെന്നൈ: വില്പന ഇടിഞ്ഞതിനെത്തുടർന്ന് രാജ്യത്തെ പ്രധാന കൊമേഴ്സൽ വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡ് പ്ലാന്റുകൾക്ക് അവധി പ്രഖ്യാപിച്ചു. കന്പനിയുടെ അഞ്ചു നിർമാണശാലകൾക്ക് ഈ മാസം അഞ്ചു മുതൽ 18 ദിവസം വരെയാണ് ഉത്പാദനം ഇല്ലാതെ അവധി നല്കിയിരിക്കുന്നത്. ഇന്നോർ പ്ലാന്റിന് 16 ദിവസവും ഹൊസൂർ പ്ലാന്റിന് അഞ്ചു ദിവസവും പന്ത്നഗർ പ്ലാന്റിന് 18 ദിവസവും അൽവാർ, ബാന്ദ്ര പാന്റുകൾക്ക് പത്തു ദിവസം വീതവും അവധി നല്കുന്നതായി കന്പനി അറിയിച്ചു.