വല്ലാർപാടം ടെർമിനലിനു പുതിയ റിക്കാർഡ്
Thursday, September 12, 2019 11:25 PM IST
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡിനു വളർച്ചയിൽ പുതിയ റിക്കാർഡ്. രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് ഗേറ്റ്വേ ഓഗസ്റ്റിൽ 57,590 ടിഇയുവിന്റെ ചരക്കുനീക്കം രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ചിലെ 56,598 ടിഇയു എന്ന റിക്കാർഡാണ് ഓഗസ്റ്റിൽ മറികടന്നിരിക്കുന്നത്.
വാൻഹായ് ലൈൻസിലൂടെ ഈ വർഷം ഏപ്രിലിൽ ആരംഭിച്ച പുതിയ സേവനങ്ങളായ ചൈന- ഇന്ത്യ സർവീസ് (സി12), ജനുവരിയിൽ ആരംഭിച്ച കോകോർ കോസ്റ്റൽ സർവീസ് എന്നിവയിലൂടെയാണു വളർച്ച സാധ്യ