പാടുന്ന തലയണയുമായി കുർലോണ്‍
Thursday, September 12, 2019 11:25 PM IST
തൃശൂർ: പാട്ടുപാടുന്ന തലയണ ഉൾപ്പെടെ തലയണകളുടെ പുതിയ ശേഖരം കുർലോണ്‍ വിപണിയിലിറക്കി. റെക്ടാംഗിൾ സോഫ്റ്റ് വെഡ്ജ് പില്ലോ, ഗ്ലാസീസ് ജെൽ പില്ലോ എന്നിവയാണ് ശേഖരത്തിലെ മറ്റു തലയണകൾ. പാട്ടുപാടുന്ന തലയണയ്ക്കുള്ളിൽ ഒരു ഓക്സിലറി പോർട്ടുണ്ട്. കൂടെ കിടന്ന് ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ, മൊബൈലിൽനിന്നോ ഐപോഡിൽനിന്നോ കണക്ട് ചെയ്തു പാട്ടുകേൾക്കാം.
അൾട്രാ സോഫ്റ്റ് പോളിഫൈബറിൽ നിർമിച്ച മ്യൂസിക് പില്ലോ മൃദുവായ ക്വിൽറ്റിലാണ് പൊതിഞ്ഞിരിക്കുന്നത്. വില 2,199 രൂപ.
ത്രീ ഇൻ വണ്‍ തലയണയാണ് റെക്ടാംഗിൾ സോഫ്റ്റ് വെഡ്ജ് പില്ലോ. കാലുകൾ നീട്ടിവയ്ക്കാനും തലചായ്ക്കാനും പുറംഭാഗം ചാരിക്കിടക്കാനുംവേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണിത്. പിയു ഫോമിൽ നിർമിച്ച ഇതിന്റെ വില 1,999 രൂപയാണ്.
ഗ്ലാസീസ് ജെൽ തലയണ വായുവിന്റെ കയറ്റിറക്കത്തിലൂടെ നിദ്ര സുഖകരമാക്കുന്നു. ഉൗഷ്മാവ് നിയന്ത്രിക്കുന്നു. നട്ടെല്ലിനു സംരക്ഷണം നല്കുന്നു. വില 3,395 രൂപ.