കുറ്റം ഏറ്റ് ട്വിറ്റർ!
Thursday, October 10, 2019 12:19 AM IST
മുംബൈ: ഉപയോക്താക്കളുടെ ഫോണ് നന്പറും ഇ മെയിൽ വിലാസവും അബദ്ധത്തിൽ പരസ്യ കാര്യങ്ങൾക്കായി ഉപയോഗിച്ചെന്നു മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾ നൽകിയ വിവരങ്ങളാണ് ഉപയോഗിച്ചതെന്നും പ്രശ്നം സെപ്റ്റംബർ 17ന് പരിഹരിച്ചെന്നും ട്വിറ്റർ കൂട്ടിച്ചേർത്തു. എന്നാൽ, എത്ര പേരുടെ വിവരങ്ങൾ ഇങ്ങനെ ഉപയോഗിച്ചെന്നു കന്പനി വ്യക്തമാക്കിയില്ല. പരസ്യദാതാക്കൾ തങ്ങളുടെ പരസ്യം എത്തിക്കാൻ ഈ നന്പറുകളും ഇ മെയിൽ വിലാസങ്ങളും ഉപയോഗിച്ചെന്നാണ് വിവരം.