മുകേഷ് അംബാനിതന്നെ #1 ഗൗതം അദാനിക്കു കുതിപ്പ്
Friday, October 11, 2019 11:54 PM IST
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാം വ​ർ​ഷ​വും മു​കേ​ഷ് അം​ബാ​നി ഏ​റ്റ​വും സ​ന്പ​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​യി ഫോ​ബ്സ് ഇ​ന്ത്യ പ​ട്ടി​ക​യി​ൽ സ്ഥാ​നം​പി​ടി​ച്ചു. രാ​ജ്യം സാ​ന്പ​ത്തി​ക മു​ര​ടി​പ്പി​ലാ​യ വ​ർ​ഷ​മാ​യി​ട്ടും അം​ബാ​നി​യു​ടെ സ​ന്പ​ത്ത് 410 കോ​ടി ഡോ​ള​ർ (29,000 കോ​ടി രൂ​പ) ക​ണ്ട് വ​ർ​ധി​ക്കു​ക​യും ചെ​യ്തു.

ഫോ​ബ്സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല​നു​സ​രി​ച്ച് 5140 കോ​ടി ഡോ​ള​ർ (3.64 ല​ക്ഷം കോ​ടി രൂ​പ) അ​ണ് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി​യു​ടെ സ​ന്പ​ത്ത്.

ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഗൗ​തം അ​ദാ​നി ക​ട​ന്നു​വ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​ത്താം സ്ഥാ​ന​ത്താ​യി​രു​ന്നു ഈ ​ഗു​ജ​റാ​ത്തി വ്യ​വ​സാ​യി.

ഓ​സ്ട്രേ​ലി​യ​യി​ൽ ക​ൽ​ക്ക​രി ഖ​നി അ​നു​വ​ദി​ച്ചു​കി​ട്ടി​യ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ദാ​നി​യു​ടെ സ​ന്പ​ത്ത് 1570 കോ​ടി ഡോ​ള​റി​ലേ​ക്ക് (1.11 ല​ക്ഷം കോ​ടി രൂ​പ) വ​ർ​ധി​പ്പി​ച്ചു.


മ​ല​യാ​ളി​ക​ളി​ൽ യൂ​സ​ഫ​ലി ഒ​ന്നാ​മ​ത്

ഫോ​ബ്സ് ഇ​ന്ത്യ സ​ന്പ​ന്ന പ​ട്ടി​ക​യി​ലെ മ​ല​യാ​ളി​ക​ളി​ൽ ഒ​ന്നാം​സ്ഥാ​നം ലു​ലു ഗ്രൂ​പ്പി​ന്‍റെ എം.​എ. യൂ​സ​ഫ​ലി​ക്കാ​ണ്. 430 കോ​ടി ഡോ​ള​റാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ത്താ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. പ​ട്ടി​ക​യി​ൽ 26-ാമ​നാ​ണ് അ​ദ്ദേ​ഹം.

ഫോ​ബ്സ് പ​ട്ടി​ക​യി​ലേ​ക്ക് ആ​ദ്യ​മാ​യി ക​ട​ന്നു​വ​ന്ന മ​ല​യാ​ളി ബൈ​ജു ര​വീ​ന്ദ്ര​ൻ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അ​തി​സ​ന്പ​ന്ന​രി​ൽ ഒ​രാ​ളാ​ണ്. 38 വ​യ​സി​ലാ​ണ് 190 കോ​ടി ഡോ​ള​ർ സ​ന്പ​ത്തു​മാ​യി ബൈ​ജൂ​സ് ആ​പ്പി​ന്‍റെ സ്ഥാ​പ​ക​ൻ പ​ട്ടി​ക​യി​ൽ 72-ാം റാ​ങ്കി​ൽ വ​ന്ന​ത്.


പ​ട്ടി​ക​യി​ലെ മ​ല​യാ​ളി​ക​ൾ

26. എം.​എ. യൂ​സ​ഫ​ലി, 63, ലു​ലു ഗ്രൂ​പ്പ്, 430
43. ര​വി പി​ള്ള, 66, ആ​ർ​പി ഗ്രൂ​പ്പ്, 310
44. എം.​ജി. ജോ​ർ​ജ്, 69, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, 305
67. സ​ണ്ണി വ​ർ​ക്കി, 62, ജെം​സ് എ​ഡ്യു​ക്കേ​ഷ​ൻ, 205
72. ബൈ​ജു ര​വീ​ന്ദ്ര​ൻ, 38, ബൈ​ജൂ​സ് ആ​പ്, 190
100. എ​സ്.​ഡി. ഷി​ബു​ലാ​ൽ, 64, ഇ​ൻ​ഫോ​സി​സ്, 140

ഫോ​ബ്സ് ഇ​ന്ത്യ സ​ന്പ​ന്ന പ​ട്ടി​ക​യി​ലെ ആ​ദ്യ 10 സ്ഥാ​ന​ക്കാ​ർ

റാ​ങ്ക്, പേ​ര്, പ്രാ​യം, പ്ര​ധാ​ന ക​ന്പ​നി, സ​ന്പ​ത്ത് (കോ​ടി ഡോ​ള​റി​ൽ) എ​ന്ന ക്ര​മ​ത്തി​ൽ

1. മു​കേ​ഷ് അം​ബാ​നി, 62, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, 5140
2. ഗൗ​തം അ​ദാ​നി, 57, അ​ദാ​നി പോ​ർ​ട്സ്, 1570
3. ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​ർ, 83 മു​ത​ൽ 68 വ​രെ, അ​ശോ​ക് ല​യ്‌​ല​ൻ​ഡ്, 1560
4. പ​ല്ലോ​ൺ​ജി മി​സ്ട്രി, 90, ഷാ​പൂ​ർ​ജി പ​ല്ലോ​ൺ​ജി, 1500
5. ഉ​ദ​യ് കൊ​ട്ട​ക്, 60, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, 1480
6. ശി​വ​നാ​ടാ​ർ, 71 എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സ്, 1440
7. രാ​ധാ​കൃ​ഷ്ണ ദ​മാ​നി, 64, അ​വ​ന്യു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, 1430
8. ഗോ​ദ്റെ​ജ് കു​ടും​ബം, ഗോ​ദ്റെ​ജ് ഗ്രൂ​പ്പ്, 1200
9. ല​ക്ഷ്മി മി​ത്ത​ൽ, 69, ആ​ർ​സെ​ലോ​ർ​മി​ത്ത​ൽ, 1050
10. കു​മാ​ർ മം​ഗ​ളം ബി​ർ​ള, 52, ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ്, 960

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.