മലബാർ ഗോൾഡ് ദീപാവലി സ്വർണസമ്മാന പദ്ധതി
Tuesday, October 15, 2019 12:01 AM IST
കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാനായി ഉപഭോക്താക്കൾക്ക് സ്വർണ സമ്മാന പദ്ധതിയും പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ രാജ്യത്തെ ഷോറൂമുകളിൽ നിന്നുള്ള ഓരോ 15,000 രൂപയുടെ ഗോൾഡ് പർച്ചേസിനും ഒരു സ്വർണ നാണയം വീതവും ഓരോ 15000 രൂപയുടെ ഡയമണ്ട് പർച്ചേസിന് രണ്ടു സ്വർണ നാണയം വീതവും സമ്മാനമായി ലഭിക്കും. ദീപാവലിയുടെ ഭാഗമായി പ്രത്യേക വിലക്കുറവിൽ ഏറ്റവും പുതിയ ഡിസൈനുകളിലുള്ള സ്വർണ-വജ്ര ആഭരണങ്ങളുടെ വലിയ ശേഖരം ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
10 മുതൽ നവംബർ 10 വരെയുള്ള കാലയളവിലാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വർണ വിലവർധനയിൽനിന്നു രക്ഷനേടാനായി ഉപഭോക്താക്കൾക്കു വിലയുടെ 10 ശതമാനം നൽകി അഡ്വാൻസ് ബുക്കിംഗിനുള്ള അവസരവുമുണ്ട്.