ഫ്യൂക്രിയുടെ ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കി
Tuesday, October 15, 2019 12:01 AM IST
കൊച്ചി: ഇന്ത്യൻ ആനിമേഷൻ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച കുട്ടികളുടെ ചാനലായ ഡിസ്കവറി കിഡ്സ് പുതിയ ആനിമേഷൻ സീരീസ് ഫ്യൂക്രി ബോയ്സ് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ സംപ്രേഷണം ആരംഭിച്ചു.
ഡിസ്കവറി മാനേജിംഗ് ഡയറക്ടർ മേഘ ടാറ്റ, റിച്ച ഛദ്ദ, വരുണ്‍ ശർമ, പുൽക്കിത് സാമ്രാട്ട്, മഞ്ജോത് സിംഗ്, ചലച്ചിത്ര സംവിധായകൻ മൃഗ്ദീപ് ലാംബ, ചലച്ചിത്ര എഴുത്തുകാരൻ വിപുൽ വിഗ്. എക്സൽ എന്റർടൈൻമെന്റിന്റെ സഹസ്ഥാപകൻ റിതേഷ് സിദ്ധ്വാനി, സൗത്ത് ഏഷ്യ ഡിസ്കവറി കിഡ്സ് ഹെഡ് ഉത്തം പാൽ സിംഗ് എന്നിവരും ’ഫ്യൂക്രിയുടെ ആനിമേറ്റഡ് പതിപ്പ് പുറത്തിറക്കൽ ചടങ്ങിൽ പങ്കെടുത്തു.